അബോധാവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധയെ ആശുപത്രിയിലെത്തിച്ചു

തൊടുപുഴ: അബോധാവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധയെ ആശുപത്രിയിലെത്തിച്ചു. നഗരത്തിലെ ഒരു കുളിക്കടവിനു സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ റിവര്‍വ്യൂ റോഡില്‍ ഒരു സ്ത്രീ കിടക്കുന്നതായി ഫയര്‍ഫോഴ്‌സിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പേരു വിവരങ്ങള്‍ അറിവായിട്ടില്ല.

RELATED STORIES

Share it
Top