അബൂദിസ് ഫലസ്തീന്റെ തലസ്ഥാനം ആക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു

ജറുസേലം: ജറുസലേമിനു പകരം പ്രാന്തപ്രദേശമായ അബൂദിസിനെ ഫലസ്തീന്റെ ഭാവി തലസ്ഥാനമാക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. കിഴക്കന്‍ ജറുസലേമിനു ബദലായി ഫലസ്തീന്റെ ഭാവി തലസ്ഥാനമായാണ് അബൂദിസിനെ പരിഗണിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഫലസ്തീന്‍ അതോറിറ്റിക്ക് യുഎസ് ഉറപ്പു നല്‍കിയിരുന്നുവെന്നും ചൊവ്വാഴ്ച ഗസ മുനമ്പില്‍ നടന്ന സമുദായ നേതാക്കളുടെ യോഗത്തില്‍ ഹനിയ്യ അറിയിച്ചു.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ ഫലസ്തീനെ തകര്‍ക്കാനുള്ള ‘നൂറ്റാണ്ടിലെ കരാര്‍’ എന്നാണ് ഹനിയ്യ വിശേഷിപ്പിച്ചത്. കിഴക്കന്‍ ജറുസലേമിനു പകരം അബൂദിസ് തലസ്ഥാനമായിക്കൊണ്ടുള്ള കരാര്‍ യുഎസ് ഫല്‌സതീന്‍ അതോറിറ്റിക്കു മുന്നില്‍ വയ്ക്കുന്നുണ്ട്്. ഫലസ്തീനികള്‍ക്കു പ്രാര്‍ഥനാ സൗകര്യം ഒരുക്കാനായി അബൂദിസില്‍നിന്നു മസ്ജിദുല്‍ അഖ്‌സ പ്രദേശത്തേക്ക് ഒരു പാലവും നിര്‍മിച്ചിട്ടുണ്ട്.
വെസ്റ്റ്ബാങ്കിനെ മൂന്നായി വിഭജിക്കാനായിരുന്നു തല്‍പരകക്ഷികളുടെ പദ്ധതി. ശേഷം ഗസ മുനമ്പില്‍ പുതിയ ഒരു സ്വയംഭരണപ്രദേശം സ്ഥാപിക്കാനുമായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ഫലസ്തീനികളായാലും അറബികളായാലും മറ്റു മുസ്്‌ലിംകളായാലും അവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹനിയ്യ പറഞ്ഞു.

RELATED STORIES

Share it
Top