അബൂദബി വിമാനത്താവളത്തിന് നേരെ ഹൂഥി ആക്രമണം

അബൂദബി: യുഎഇയിലെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യമനിലെ ഹൂഥി വിമതര്‍. ഹൂഥികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷന്‍ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രിയോടെ മൂന്ന് ഡ്രോണുകള്‍ ആക്രമണം നടത്തിയെന്നാണു ഹൂഥികളുടെ അവകാശവാദം.എന്നാല്‍, വാര്‍ത്ത യുഎഇ അധികൃതര്‍ നിഷേധിച്ചു. യമനില്‍ ഹൂഥികക്കെതിരേ ആക്രമണം നടത്തുന്നതില്‍ മുന്‍പന്തിയിലാണ് യുഎഇ.

RELATED STORIES

Share it
Top