അബൂദബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം പി കെ പാറക്കടവിന്

തിരുവനന്തപുരം: അബൂദബി മലയാളി സമാജത്തിന്റെ ഇക്കൊല്ലത്തെ സാഹിത്യ പുരസ്‌കാരം പി കെ പാറക്കടവിന്. ഫലസ്തീന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട “ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ഫെബ്രുവരി അവസാനവാരം അബൂദബിയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ടി പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും. സക്കറിയ ചെയര്‍മാനും ഡോ. എം ആര്‍ തമ്പാന്‍, എ എം മുഹമ്മദ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഇടിമിന്നലുകളുടെ പ്രണയം എന്ന നോവല്‍ ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞുചേരുന്ന വായനാനുഭവമാണ് സമ്മാനിക്കുന്നത്.

RELATED STORIES

Share it
Top