അബൂതുറയ്യയുടെ വിയോഗത്തില്‍ തേങ്ങി ഗസ

ജറുസലേം: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെതിരേ വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. മുതിര്‍ന്ന ഫലസ്തീന്‍ നേതാക്കളടക്കം വിലാപയാത്രയില്‍ പങ്കെടുത്തു. നേരത്തേ സൈന്യത്തിന്റെ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഇബ്രാഹീം അബൂതുറയ്യ (29)യുടെ മരണം ഗസയുടെ തേങ്ങലായി. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെതിരേ തുറയ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന രംഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ലഭിച്ചിരുന്നു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന തുറയ്യയെ വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു. തുറയ്യയുടെ വിലാപയാത്രയ്ക്ക് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top