അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കൊച്ചി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു.
അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേള ഇന്നും നാളെയും കൂടി തുടരും. വൈകീട്ട് 4 മുതല്‍ 10 വരെയാണ് പ്രദര്‍ശനസമയം. ഫെബ്രുവരി 23 മുതല്‍ മേള കല്‍ക്കത്തയിലും നടക്കും. 11 മുതല്‍ 16 വയസ്സുവളെയുള്ളവര്‍ക്ക് 25 രൂപയും 17 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. പ്രവേശന ടിക്കറ്റുകള്‍ ബുക്ക്‌മൈഷോയില്‍ ലഭ്യമാണ്.
ഫെറാറി വേള്‍ഡ് അബുദാബി, ഡെസര്‍ട്ട് സഫാരി, അബുദാബി ലൂവെര്‍ എന്നീ ലോകോത്തര അബുദാബി അനുഭവങ്ങളുടെ യഥാര്‍ഥ സമാനമായ ഇന്ററാക്റ്റീവ് വിര്‍ച്വല്‍ അനുഭവങ്ങളുമായാണ് മേള കൊച്ചിയിലെത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് ഒരു യഥാര്‍ഥ ഫെറാറി കാണാനും ഫെറാറി സവാരി ആസ്വദിക്കാനും അവസരമുണ്ട്. മണലും ബെദൂയിന്‍ ടെന്റുകളും സഫാരി ജീപ്പുകളും പരമ്പരാഗത അറബിക് വിശ്രമകേന്ദ്രങ്ങളും ദീപവിതാനങ്ങളും നിറഞ്ഞ അല്‍ ഐന്‍ കൊട്ടാരം, അല്‍ ദഫ്ര മേഖല എന്നിവ മേളയില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ അബുദാബി സന്ദര്‍ശനത്തിനുള്ള പാക്കേജ് ട്രിപ്പുകളും സമ്മാനമായി നല്‍കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തികരംഗം മികവ് കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് ഒട്ടേറെപ്പേര്‍ വിദേശ വിനോദയാത്രകള്‍ നടത്തുന്നതിനാല്‍ തങ്ങള്‍ക്ക് ഏറെ പ്രധാനമാണ് ഈ വിപണിയെന്ന് അബുദാബി കള്‍ച്ചര്‍ ടൂറിസം വകുപ്പ് പ്രൊമോഷന്ഡസ് ആന്റ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് അല്‍ നൂഎമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 3.2 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് അബുദാബിയിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 11 % വര്‍ധനയാണിത്.

RELATED STORIES

Share it
Top