അബുദാബി കിരീടാവകാശിക്ക് വ്യത്യസ്ത നന്ദി പ്രകടനുമായി ദുബായ്

ദുബായ്: ദുബായ് നഗരത്തിലെ പ്രധാനകെട്ടിടങ്ങളിലൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖം തെളിഞ്ഞിരുന്നു.ദുബായിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ബുര്‍ജ്ജ് അല്‍ അറബും ദുബായ് പൊലിസിന്റെ കാറുകളും നഗരത്തിലെ ഇലക്‌ട്രോണിക് സ്‌ക്രീനുകളും ആര്‍ടിഎയുടെ ബോര്‍ഡുകളുമെല്ലാം ദുബായ് ഭരണാധികാരി തുടങ്ങിവെച്ച ഈ നന്ദി പ്രചാരണം ഏറ്റെടുത്തു. ഒപ്പം ഒരു നന്ദിക്കുറിപ്പും ഉണ്ടായിരുന്നു. രാജ്യത്തെ സേവിക്കുന്ന അബുദാബി കിരീടാവകാശിക്ക് നന്ദിപറയുവാന്‍ യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആഹ്വാനംചെയ്ത്‌നെ തുടര്‍ന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികദിനത്തില്‍ ദുബായ് നഗരം അബുദാബി കിരീടാവകാശിക്ക് നന്ദി ഇത്തരത്തില്‍ അറിയിച്ചത്.

RELATED STORIES

Share it
Top