അബുദബി രാജ്യാന്തര പുസ്തക മേളക്ക് തുടക്കമായിഅബുദബി: അബുദബി ഇന്റര്‍നാഷണല്‍ പുസ്തക മേളക്ക് അബുദബിയില്‍ തുടക്കമായി. അബുദബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദാണ് 28 മത് അബുദബി രാജ്യാന്തര പുസതകോല്‍സവം ഉല്‍ഘാടനം ചെയ്തത്. അബുദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തക മേളയില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 1350 പ്രസാധകരാണ് പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 ഭാഷകളില്‍ നിന്നുള്ള 5 ലക്ഷം പുസ്തകങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ശില്‍പ്പശാലകളടക്കം 830 സംവാദങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top