അബുദബി എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ഇഫ്താര്‍ സംഗമം നടത്തി

അബുദബി: അബുദബി എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം (എ.ഇ.എഫ്.എഫ്) ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യയില്‍ നിന്നുള്ള വിവിധ സംസ്ഥാനക്കാരായ നിരവധി ആളുകള്‍ പങ്കെടുത്തു. കള്‍ച്ചറല്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.എം. ഹസ്സന്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ കെ.വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യുവ പ്രഭാഷകന്‍ മന്‍സൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് പ്രതിനിധി പള്ളിക്കല്‍ ശുജായി, മലയാളി സമാജത്തിലെ നസീര്‍, ഗാന്ധി ഫോറം പ്രതിനിധി എം.യു.ഇര്‍ഷാദ്, അബ്ദുല്‍റഹിമാന്‍ (എയിം). മുഹമ്മദ് റാഫി, അബ്ദുല്‍ റഷീദ് (കേരള സോഷ്യല്‍ സെന്റര്‍), വി.പി.കെ. അബ്ദുല്ല തുഹ്മ മിഷന്‍), ഫസല്‍ മുഹമ്മദ് (സിജി), ജാവേദ് (പ്രവാസി ഫോറം), മരക്കാര്‍ മുഹമ്മദ്, ഷരീഫ് (കള്‍ച്ചറല്‍ സൊസൈറ്റി), സൈനുല്‍ ആബിദ്, കെ.വി. ഷെരീഫ് (എ.ഇ.എഫ്.എഫ്) റാഷിദ് പൂമാടം (സിറാജ്), സമീര്‍ (മാതൃഭൂമി), അബ്ദുല്‍ റഹിമാന്‍ (ഇ-പത്രം) തുടങ്ങിയവര്‍ പങ്കെടുത്തു. മുഹ്‌സിന്‍ അബ്ദുല്‍ ജലാല്‍ ഖുര്‍ആന്‍ പാരായണം നടത്തി. അന്‍വര്‍ സാദാത്ത് സ്വാഗതവും, ശറഫുദ്ദീന്‍ മുളയങ്കാവ് നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top