അബുദബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു 22 പേര്‍ക്ക് പരിക്കേറ്റുഅബുദബി: കനത്ത മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബുദബിയില്‍ 44 വാഹനങ്ങള്‍ നിരയായി കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണന്നും മറ്റുള്ളവര്‍ക്ക് നിസ്സാരമായ പരിക്കാണുള്ളതെന്നും അബുദബി പോലീസിന്റെ ട്രാഫിക്ക് പെട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി വ്യക്തമാക്കി. രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ദേശീയ പാതയില്‍ ദുബയ്് അബുദബി ദേശീയ പാതയില്‍ ഖീസാദ് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ദൂരക്കാഴ്ച കുറഞ്ഞതും മുമ്പില്‍ പോകുന്ന വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകട കാരണം. മൂടല്‍ മഞ്ഞും ഇന്നും തുടരാന്‍ സാധ്യതയുള്ളത് കൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്്് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top