അബഹയില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കിഅബഹ:  കഴിഞ്ഞ ദിവസം അബഹയില്‍ മരിച്ച മലപ്പുറം പൈതിനിപ്പറമ്പ് പരേതനായ കല്ലൂരാന്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹ്മാന്റെ (52 ) മയ്യിത്ത് അബഹ അല്‍ സര്‍ഹാന്‍ മഖ്ബറയില്‍ കബറടക്കി. ശനിയാഴ്ച  വൈകിട്ട് ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. 26 വര്‍ഷമായി സൗദിയിലുള്ള അബ്ദുറഹ്മാന്‍ ആറു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: റഹീന (21), സഫ്‌ന (16 ), ഫാത്തിമ നജ (8).ജ്യേഷ്ഠന്‍: സൈദലവി.
കബറടക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍  ഹനീഫ മഞ്ചേശ്വരവും അബ്ദുറഹ്മാന്റെ സ്‌പോണ്‍സറും കൂടാതെ സുഹൃത്തുക്കളായ  ഇബ്രാഹിം അത്തിപ്പറ്റ, വരിക്കോടന്‍ അഷ്‌റഫ്, അഷ്‌റഫ് മലപ്പുറം എന്നിവരും ഉണ്ടായിരുന്നു..

RELATED STORIES

Share it
Top