അബദ്ധങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി;ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് പത്മകുമാറിനെ വിലക്കി ബിജെപി

തിരുവനന്തപുരം: പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ ബിജെപി നേതാവ് പത്മകുമാറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കി നേതൃത്വം. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പത്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതെന്നും അതിനാല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നുള്ള ആര്‍എസ്എസിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.


ചാനല്‍ ചര്‍ച്ചകളില്‍ പത്മകുമാര്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ എതിരാളികളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും ആര്‍എസ്എസ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.

RELATED STORIES

Share it
Top