അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യം തള്ളിയ ഗവര്‍ണറുടെ നടപടി ബിജെപിക്ക് കിട്ടിയ തിരിച്ചടി:ഐഎന്‍എല്‍

കോഴിക്കോട്:കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് അഫ്‌സ്പ നടപ്പാക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം തള്ളിയ ഗവര്‍ണറുടെ നടപടി ബിജെപിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ഗൂഢ പദ്ധതിയാണ് ഇതോടെ പരാജയപ്പെട്ടിരിക്കുന്നത്. വലിയതോതില്‍ ഫണ്ട് സ്വരൂപിക്കാനുള്ള ആര്‍എസ്എസ് നീക്കത്തെക്കുറിച്ച് ജനം ജാഗ്രത പാലിക്കണമെന്നും അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ഈ ശ്രമങ്ങള്‍ തടയണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top