അഫ്‌റാസുല്‍ വധത്തിന് പിന്നില്‍ ലൗ ജിഹാദ് അല്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുസ്‌ലിം തൊഴിലാളിയെ ചുട്ടുകൊന്നതിനു പിന്നില്‍ ലൗ ജിഹാദ് അല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്‌വി. സമൂഹത്തില്‍ സമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ചില രോഗം ബാധിച്ചവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരുടേയും പേരെടുത്ത് പറയാതെ ആരോപിച്ചു. കുറ്റകൃത്യം മതവുമായി കൂട്ടിച്ചേര്‍ക്കരുത്. എന്നാല്‍, കുഴപ്പം സൃഷ്ടിക്കുന്നവര്‍ വിജയിക്കാന്‍ പോവുന്നില്ല-മന്ത്രി പറഞ്ഞു. മൗലാനാ ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന്റെ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായ നഖ്്‌വി.

RELATED STORIES

Share it
Top