അഫ്‌റാസുല്‍ വധം: ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാജ്‌സമന്തറില്‍ പശ്ചിമബംഗാള്‍ സ്വദേശി അഫ്‌റാസുല്‍ ഖാന്‍ എന്ന യുവാവിനെ ലൗ ജിഹാദ് ആരോപിച്ച് മൃഗീയമായി ആക്രമിച്ചശേഷം തീവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. അഫ്‌റാസുലിന്റെ ഗ്രാമത്തിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് റിപോര്‍ട്ട് നല്‍കണമെന്നും ബംഗാള്‍ ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അഫ്‌റാസുലിന്റെ വസതി സന്ദര്‍ശിച്ചശേഷം യുവജനതാദള്‍ (ശരത്‌യാദവ്) നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി.

RELATED STORIES

Share it
Top