അഫ്റാസുല്‍ ഖാനെ വെട്ടികൊന്നതില്‍ കുറ്റബോധമില്ല;ജയിലില്‍ നിന്ന് ശംഭുലാലിന്റെ വീഡിയോ
midhuna mi.ptk2018-02-19T16:43:13+05:30
രാജസ്ഥാന്: ബംഗാള്‍ സ്വദേശി അഫ്റാസുല്‍ ഖാനെ വെട്ടികൊലപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ അനധികൃതമായി എടുത്ത വീഡിയോ ദൃശ്യത്തിലാണ് ശംഭുലാല്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞദിവസമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് ശംഭുലാല്‍ ഇപ്പോള്‍ ഉള്ളത്. മുസ് ലിം വിദ്വേഷ പ്രസ്താവനയും ഇയാള്‍ വീഡിയോയില്‍ നടത്തുന്നുണ്ട്.
അതേസമയം, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മറ്റാരുടെയെങ്കിലും ഫോണ്‍ ഉപയോഗിച്ചാവും വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണം ശക്തമാക്കിയതായും രാജസ്ഥാന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ബംഗാള്‍ സ്വദേശിയായ അഫ്റാസുല്‍ ഖാനെ ശംഭുലാല്‍ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. അയല്‍വാസിയായ യുവതിയെ അഫ്റാസുല്‍ ഖാന് മതംമാറ്റാന്‍ ശ്രമിച്ചതിനാണ് കൊലപാതകം നടത്തിയത് എന്നാണ് ശംഭുലാല്‍ പോലീസിനോട് പറഞ്ഞത്.എന്നാല്‍ ഇയാളുടെ വാദം യുവതി തള്ളിയിരുന്നു.