അഫ്രിന്‍ വളഞ്ഞതായി തുര്‍ക്കി സൈന്യം

ആങ്കറ: സിറിയയില്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അഫ്രിന്‍ തുര്‍ക്കി സൈന്യം വളഞ്ഞതായി റിപോര്‍ട്ട്. തുര്‍ക്കി സൈന്യമാണ് ഇതുസംബന്ധിച്ചു വാര്‍ത്ത പുറത്തുവിട്ടത്. പ്രദേശം നിയന്ത്രണത്തിലാക്കിയതായും തുര്‍ക്കി സൈന്യം അറിയിച്ചു. വാര്‍ത്ത ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സ്ഥിരീകരിച്ചു. ജനുവരിയിലാണ് തുര്‍ക്കി സൈന്യം വിമത വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹകരണത്തോടെ അഫ്രീനില്‍ കുര്‍ദ് വൈപിജി സംഘത്തിനു നേരെ സൈനികനീക്കം ആരംഭിച്ചത്.
തുര്‍ക്കി ആക്രമണം തുടങ്ങിയ ശേഷം ആയിരക്കണക്കിനു സിവിലിയന്‍മാര്‍ അഫ്രീനില്‍ നിന്നു പലായനം ചെയ്തതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദ് നിയന്ത്രണത്തിലുള്ള പ്രദേശമാണ് അഫ്രീന്‍.
അതിര്‍ത്തിയില്‍ കുര്‍ദുകള്‍ സായുധപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് തുര്‍ക്കി അഫ്രീനില്‍ സൈനികനീക്കം തുടങ്ങിയത്.

RELATED STORIES

Share it
Top