അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്: ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും


ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. വിരാട് കോഹ്‌ലി കൗണ്ട് ക്രിക്കറ്റില്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനെത്തുടര്‍ന്നാണ് രഹാനെയെ നായകനായി പ്രഖ്യാപിച്ചത്. 15 അംഗ ടീമില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബൂംറയ്ക്കും രോഹിത് ശര്‍മയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്താന്‍ ആദ്യ ടെസ്റ്റ് മല്‍സരമാണിത്.ജൂണ്‍ 14 മുതല്‍ ബംഗളൂരുവിലാണ് മല്‍സരം നടക്കുന്നത്.
ടീം: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, കരുണ്‍ നായര്‍, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ, ശര്‍ദ്ധുല്‍ ഠാക്കൂര്‍

RELATED STORIES

Share it
Top