അഫ്ഗാനില്‍ സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഖുസ്ത് പ്രവിശ്യയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
31 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന പള്ളിയില്‍  വൈകീട്ട് പ്രാര്‍ഥന കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. ആക്രമികള്‍ പള്ളിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസം അവസാനം കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ ആക്രണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top