അഫ്ഗാനില്‍ സൈനിക റെയ്ഡില്‍ 9 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിലെ നന്‍ഗര്‍ഹാറില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ഒമ്പതു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി പരിശോധന നടത്തുന്നതിനെനിടെ സൈന്യം അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സെനറ്റ് സ്പീക്കര്‍ ഫസല്‍ഹാദി മുസ്‌ല്യാ—രുടെ ബന്ധുക്കളും ഉണ്ടെന്നാണു റിപോര്‍ട്ട്്. എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 12 പേര്‍ കൊല്ലപ്പെട്ടതായും 28 പേര്‍ക്കു പരിക്കേറ്റതായും വാര്‍ത്തകളുണ്ട്്.

RELATED STORIES

Share it
Top