അഫ്ഗാനില്‍ നിന്ന് ആയിരങ്ങള്‍ കുടിയിറക്കപ്പെട്ടതായി യുഎന്‍കാബൂള്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്താനില്‍ നിന്നും ഈവര്‍ഷം 88,481 പേര്‍ കുടിയൊഴിഞ്ഞുപോയതായി യുഎന്‍. രാജ്യത്തെ 34 പ്രവിശ്യകളില്‍ 29 പ്രവിശ്യകളിലെയും ജനങ്ങള്‍ കുടിയൊഴിഞ്ഞവരില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും സംഘര്‍ഷം രൂക്ഷമായി ബാധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ നിയന്ത്രണാതിര്‍ത്തി പ്രവിശ്യകളായ കുന്തുബ്, ബദഖ്ഷാന്‍ എന്നിവയിലാണ് സംഘര്‍ഷം അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. ജനുവരി മുതല്‍ 34,881 പേരാണ് ഈ പ്രദേശങ്ങളില്‍നിന്നു വീടുവിട്ടിറങ്ങിയത്. ആകെ ജനസംഖ്യയുടെ 40 ശതമാനം കുടിയിറക്കപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.യുഎന്നിന്റെ കണക്കുപ്രകാരം 2016ല്‍ 6,60,600 പേരാണ് ഈ പ്രദേശങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഒരു ദശലക്ഷത്തോളം പേര്‍ അഫ്ഗാനില്‍ നിന്നു പലായനം ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top