അഫ്ഗാനില്‍ ടിവി സ്റ്റേഷനു നേരെ ആക്രമണം ; ആറു മരണംകാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ റേഡിയോ സ്‌റ്റേഷനു നേരെയുണ്ടായ സായുധാക്രമണത്തില്‍ പോലിസ് ഓഫിസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. എകെ 47 തോക്കുകളുമായി റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്താനി (ആര്‍ടിഎ) ലേക്ക് ഇരച്ചുകയറിയ സംഘം ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ അക്രമികള്‍ കൊല്ലപ്പെടുകയും ഉപരോധം അവസാനിക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അക്രമി സംഘത്തിലെ മൂന്നു പേരും കൊല്ലപ്പെട്ടു. രണ്ടു പേര്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ചും ഒരാള്‍ ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 16 പേര്‍ക്കു പരിക്കേറ്റു.

RELATED STORIES

Share it
Top