അഫ്ഗാനില്‍ കാര്‍ബോംബ് സ്‌ഫോടനം ;18 പേര്‍ കൊല്ലപ്പെട്ടുകാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ഖോസ്തിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കു പരിക്കേറ്റു. യുഎസ് സൈന്യത്തിനു സുരക്ഷയൊരുക്കുന്ന അഫ്ഗാന്‍ പോലിസിനു നേരെയാണ് ആക്രമണം. എന്നാല്‍, സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലുമെന്നാണ് റിപോര്‍ട്ടുകള്‍. പ്രാദേശിക സമയം രാവിലെ 8:30നാണ് സ്‌ഫോടനമുണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഖോസ്ത് നഗരത്തിലെ സ്‌റ്റേഡിയത്തിനും ബസ് സ്‌റ്റേഷനും സമീപമാണ് താലിബാന്‍ പോരാളികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണമുണ്ടായതെന്ന് ഖോസ്ത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുബാരിസ് സര്‍ദാന്‍ പറഞ്ഞു. റമദാനിന്റെ ആരംഭത്തോടനുബന്ധിച്ച് ശനിയാഴ്ച അവധിയായിരുന്നു.

RELATED STORIES

Share it
Top