അഫ്ഗാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യക്കാരെ അക്രമികള്‍ തട്ടികൊണ്ടുപോയി. ബഗ്‌ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.തട്ടിക്കൊണ്ടു പോയവരില്‍ ഒരു അഫ്ഗാന്‍ സ്വദേശിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജരായ ഏഴ് എഞ്ചിനീയര്‍മാരെയാണ് തട്ടികൊണ്ടുപോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.വടക്കന്‍ ബഗ്‌ലാന്‍ പ്രവിശ്യയിലെ  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ പ്ലാന്റിലേക്കു മിനി ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിനെ വളഞ്ഞ അക്രമികള്‍ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറായിരുന്നു അഫ്ഗാന്‍ സ്വദേശി. സംഭവം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top