അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ ജലാലാബാദിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ജലാലാബാദ് നഗരത്തില്‍ പ്രധാനമന്ത്രി അശ്‌റഫ് ഗനി ആശുപത്രി ഉദ്ഘാടം ചെയ്തു മണിക്കൂറുകള്‍ക്കകമായിരുന്നു സ്‌ഫോടനം.
ആക്രമണത്തില്‍ മുഖബിറത്ത് ചത്വരത്തിനു സമീപത്തെ കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രസിഡന്റുമായി കൂടിക്കാഴ്ചക്കെത്തിയ സിഖ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിഖുകാരാണ്.

RELATED STORIES

Share it
Top