അപ്‌നാ ഘര്‍ ലൈംഗിക അതിക്രമകേസ്: മൂന്ന് മുഖ്യപ്രതികള്‍ക്ക് ജീവപര്യന്തം

ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ അപ്‌നാ ഘര്‍ കേസില്‍ ജസ്വാന്ദി ദേവി ഉള്‍പ്പെടെ മൂന്നു മുഖ്യ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയിലെ ജസ്റ്റിസ് ജഗദിര്‍ സിങാണ് ശിക്ഷ വധിച്ചത്. അഗതികളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള എന്‍ജിഒ എന്ന വ്യാജേന അപ്‌നാ ഘര്‍ എന്ന സ്ഥാപനം നടത്തിയ ജസ്വാന്ദി ദേവി, ഇവരുടെ മരുമകന്‍ ജയ് ബഗ്വാന്‍, ഡ്രൈവര്‍ സതീഷ് എന്നിവരാണ് മുഖ്യ പ്രതികള്‍. 2012ലെ ഈ സംഭവത്തില്‍ മറ്റൊരു പ്രതി—യായ ജസ്വന്ത് സിംഗിന്(ദേവിയുടെ സഹോദരന്‍) ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ജസ്വാന്ദി ദേവിയുടെ മകള്‍ സുഷ്മ അഥവാ സിംമി, സതീഷ് സഹോദരി ഷീല, വീണ എന്നിവര്‍ ഇതുവരെ ജയിലില്‍ കഴിഞ്ഞ കാലയളവനുസരിച്ച് ശിക്ഷയിളവ് അനുവദിച്ചു.
2012 മെയ് 9നാണ് ദേശീയ ശിശു സംരക്ഷണ കമ്മീഷന്‍ റെയിഡില്‍ എന്‍ജിഓയില്‍ നിന്ന് 103 കുട്ടികളെ രക്ഷപെടുത്തിയത്. 2012 മെയ് ഏഴിന് അപ്‌നാ ഘറില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പെണ്‍കുട്ടികളാണ് സംഭവം പുറം ലോകത്തെത്തിച്ചത്.

RELATED STORIES

Share it
Top