അപ്രത്യക്ഷമായ കേസ് രേഖകള്‍’ സിബിഐ അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജഡ്ജിയുടെ വീട്ടിലേക്ക് അയച്ച കേസ് രേഖകള്‍ അപ്രത്യക്ഷമായതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി. നൂറുകണക്കിനു കേസ് രേഖകള്‍ ബര്‍മുഡ ട്രയാംഗിളില്‍ കപ്പലുകള്‍ അപ്രത്യക്ഷമാവുന്നതുപോലെ കാണാതായെന്ന് പറഞ്ഞ ജസ്റ്റിസ് ജി ജയചന്ദ്രന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ടി മതിവാണന്‍ സിറ്റിങ് ജഡ്ജിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതിയിലേക്ക് അയച്ച നൂറുകണക്കിന് കേസ് രേഖകളാണ് അപ്രത്യക്ഷമായത്.
കേസ് രേഖകള്‍ പുനര്‍നിര്‍മിക്കല്‍ പരിഹാരമാണെങ്കിലും വിരമിച്ച ജഡ്ജിയുടെ വീട്ടില്‍ നിന്നു രേഖകള്‍ അപ്രത്യക്ഷമായ സംഭവം അവഗണിക്കാനാവില്ലെന്നും കോടതി സൂചിപ്പിച്ചു. വിഷയം മുമ്പ് പരിഗണിച്ച ജസ്റ്റിസ് ഇന്ദിരാ ദേവി കേസ് രേഖകള്‍ പുനര്‍ നിര്‍മിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

RELATED STORIES

Share it
Top