അപ്പര്‍കുട്ടനാട്ടില്‍ ഓരു വെള്ളം കയറാതിരിക്കാന്‍ പദ്ധതിയായിമാന്നാര്‍:അപ്പര്‍കുട്ടനാടിലെ ഓരുവെള്ള ഭീഷിണിക്ക് പരിഹാരമാകുന്നു.രാജ്യസഭാഗം സുരേഷ് ഗോപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഓരു വെള്ള ഭീഷണിക്ക് പരിഹാരം കാണുന്നത്.ഹരിപ്പാട് പുളിക്കീഴ് തടയിണ കെട്ടിയാണ് ഓരു വെള്ളം തടഞ്ഞ് നിര്‍ത്തി   പരിഹാരം കാണുന്നതാണ് പദ്ധതി.കഴിഞ്ഞ വര്‍ഷം അപ്പര്‍കുട്ടനാട്ടല്‍ നെല്ല് കൊയ്യാറായ ഏക്കര്‍ കണക്കിന് നെല്ലാണ് ഓരുവെള്ളം കയറി നശിച്ചത്.അപ്പര്‍കുട്ടനാട്ടിലെ പത്ത് ഗ്രാമപ്പഞ്ചായത്തിലെ  കൃഷിയാണ് ഇത് മൂലം നശിച്ചത്. കൂടാതെ ഈ ഭാഗങ്ങളിലെ കിണറുകളിലും പൈപ്പ് വെള്ളത്തിനും ഉപ്പ് രസമുണ്ടായി.ഇതേ തുടര്‍ന്ന് ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗം ചേര്‍ന്ന് താല്‍ക്കാലിക പരിഹാരത്തിന് തടയണ ഇടാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും കര്‍ഷകര്‍ സമ്മതിച്ചില്ല.സ്ഥിരമായ സംവിധാനം ഉണ്ടാകണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ജനപ്രതിനികളുടെയും ഉദ്യോഗസ്ഥര്‍രുടെയും മുമ്പില്‍ അവതരിപ്പിച്ചത്. ചെന്നിത്തല പാടശേഖര സമതി പ്രസിഡന്റ് ഗോപന്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇത് സംബന്ധച്ച് നിരവധി നിവേദനങ്ങള്‍ ബന്ധപ്പെട്ടവക്ക്ക് നല്‍കുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപി എംപി ഫണ്ടില്‍ നിന്നും സ്ഥിരമായ തടയണ കെട്ടി ഓരു വെള്ള ഭീഷണിയില്‍ നിന്നും അപ്പര്‍കുട്ടനാടിനെ സംരക്ഷിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.

RELATED STORIES

Share it
Top