അപൂര്‍വ രോഗത്തിന്റെ പിടിയില്‍പ്പെട്ട് നിസ്സഹായരായി ഒരു കുടുംബം

കൊച്ചി: മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ വികലമായ വിന്യാസത്തെത്തുടര്‍ന്ന് ദുരിതക്കയത്തിലായി ഒരു കുടുംബം. കൊല്ലം ജില്ലയില്‍ കരുനാഗപള്ളിയില്‍ ഒരു സാധുകുടുംബത്തിനാണ് അസാധാരണ ഉദരരോഗംമൂലം ജീവിതം പ്രതിസന്ധിയിലായിരിക്കുന്നത്.
ക്രോമസോമുകളിലൂടെ തലമുറകളിലേക്ക് ബാധിക്കുന്ന ഫെമിലിയല്‍ അഡിനോമാറ്റസ് പോളിപോസിസ് എന്ന രോഗമാണ് ഒരു കുടുംബത്തെയാകെ താറുമാറാക്കിയത്. വ ന്‍കുടല്‍ ഭിത്തിയില്‍ വളരുന്ന മുന്തിരിക്കുലപോലെ വളര്‍ച്ചയുള്ള പോളിപ്പുകള്‍ ചികില്‍സിക്കാതിരുന്നാല്‍ അത് അര്‍ബുദമായി രൂപാന്തരപ്പെടും.
വന്‍കുടല്‍ പൂര്‍ണമായും നീക്കം ചെയ്യുകയാണ് ഇതിന് പോംവഴി. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അമ്പത്തിമൂന്നുകാരിക്ക് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നും ചികില്‍സ തേടി, പെര്‍മനന്റ് കോളോസ്റ്റമിയുമായി കഴിയുന്ന 32കാരനായ മകന് തൊട്ടടുത്ത മാസം തന്നെ ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും നാലുതവണ ശസ്ത്രക്രിയക്ക് വിധേയമായി വിസര്‍ജ്യം ബാഗിലൂടെതന്നെ നീക്കം ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരി 38 വയസ്സുള്ള മേല്‍പറഞ്ഞ ബാഗ് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തന്നെ ചെറുകുടലിന്റെ ഭിത്തികൊണ്ട് ഒരു മലാശയം സമാനമായ അറയുണ്ടാക്കി അത് മലദ്വാര ഭിത്തിയില്‍ പിടിപ്പിക്കുകവഴി വിസര്‍ജ്യം സാധാരണരീതിയില്‍ തന്നെ സാധ്യമാക്കുകയാണ് ഉണ്ടായത്.
കൊച്ചി സണ്‍റൈസ് ആശുപത്രിയിലെ ഉദര കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനും താക്കോല്‍ദ്വാര ശസ്ത്രക്രിയാ പരിശീലകനുമായ ഡോ. ബൈജു സൈനാധിപന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വശസ്ത്രക്രിയ നിര്‍വഹിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ അനന്തസാധ്യതകളിലൊന്നാണ് ഈ ശസ്ത്രക്രിയ എന്ന് ഡോ. ബൈജു സേനാധിപന്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top