അപൂര്‍വ രോഗം; മരപ്പട്ടികള്‍ ചത്തൊടുങ്ങുന്നു

നാദാപുരം: വംശ നാശ ഭീഷണി നേരിടുന്ന മരപ്പട്ടികള്‍ രോഗബാധയെ തുടര്‍ന്ന് ചത്തൊടുങ്ങുന്നു. കുറ്റിയാടി മേഖലയിലാണ് മരപ്പട്ടികള്‍ ചാവുന്നത്. പ്രദേശത്ത് അടുത്തിടെ ഇരുപതോളം മരപ്പട്ടികള്‍ രോഗം ബാധിച്ച് ചത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നട്ടെല്ലിന് രോഗബാധയേറ്റ് ശരീരം തളര്‍ന്ന് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലാവുന്ന മരപ്പട്ടികള്‍ രണ്ട് ദിവസത്തിനകം ചത്ത് പോവുകയാണെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞു.
സാധാരണയായി വേനല്‍ മാറി മഴക്കാലത്തിന്റെ ആരംഭത്തില്‍ മരപ്പട്ടികളില്‍ രോഗബാധ ഉണ്ടാവാറുണ്ടെന്നും അടുത്തിടെയായി അസുഖം ബാധിച്ച് കൂടുതല്‍ എണ്ണം ചത്തൊടുങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. പേരാമ്പ്ര മേഖലയില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് മൃഗങ്ങളില്‍ നിന്നാണ് അസുഖം പടരുന്നതെന്ന പ്രചരണത്തെ തുടര്‍ന്ന് മരപ്പട്ടികളെയും വിശദമായ പരിശോധനകള്‍ക്ക്‌വിധേയമാക്കിയിരുന്നു.
മലബാറില്‍ വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും നാട്ടിന്‍ പുറങ്ങളിലുമാണ് മരപ്പട്ടികളെ പൊതുവെ കണ്ട് വരുന്നത്. കറുപ്പില്‍ തവിട്ട് നിറം കലര്‍ന്ന മരപ്പട്ടികളാണ് മലബാര്‍ മേഖലയില്‍ കൂടുതലുള്ളത്്. അത്യപൂര്‍വമായി വടകര, ഓര്‍ക്കാട്ടേരി ഭാഗങ്ങളില്‍ കറുപ്പില്‍ വെള്ള നിറത്തോട് കൂടിയ മരപ്പട്ടികളെയും കാണാം.

RELATED STORIES

Share it
Top