അപൂര്‍വ രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

ചെര്‍പ്പുളശ്ശേരി: ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണുന്ന (അപ്ലാസ്റ്റിക് അനീമിയ) രോഗ ബാധിതനായ യുവാവ് ചികില്‍സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ കോളനിയില്‍ താമസിക്കുന്ന പരേതനായ ഹമീദിന്റെയും നബീസയുടേയും മൂത്ത മകനായ അബ്ദുല്‍ നാസറാ(24)ണ് ചികിത്സക്കായി സഹായം തേടുന്നത്.
ചെര്‍പ്പുളശ്ശേരിയില്‍ ചുമട്ട് തൊഴിലാളിയായ ഉപ്പ ഹമീദിന്റെ അപ്രതീക്ഷിത വേര്‍പാടേല്‍പ്പിച്ച ദുഖം മാറുന്നതിന് മുന്‍പാണ് കുടുംബത്തിന് അബുല്‍ നാസറിന്റെ രോഗം മറ്റൊരു തീരാ വേദനയായത്. തിരുവനന്തപുരം ആര്‍സിസി, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റിര്‍ എന്നിവിടങ്ങളില്‍ ഇതിനകം ചികില്‍സ തേടി. എത്രയും വേഗം മജ്ജ മാറ്റി വെക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇതിനായി 25 ലക്ഷത്തോളം ചെലവ് വരും. എ എം ബഷീര്‍ ചെയര്‍മാനും, എ സൈതാലി കണ്‍വീനറും, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, വാര്‍ഡ് മെമ്പര്‍മാരായ മൊയ്തീന്‍കുട്ടി എന്നിവര്‍ രക്ഷാധികാരികളായി അബ്ദുള്‍ നാസര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്കിലും, കനറാ ബാങ്കിലും അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ഇഒഋഞജഅഘഇഒഋഞക ഇഛഛജഋഞഅഠകഢഋ ഡഞആഅച ആഅചഗ അ/ര. ചീ. 002007000015164, കഎടഇ ഇീറല കആഗഘഛ763ഇഇആ,  ഇഅചഅഞഅ  ആഅചഗ ഇഒഋഞജഡഘഅടടഋഞഥ അ/ര. ചീ. 250510103213, കഎടഇ ഇീറല ഇചഞആ0002505. കൂടുതല്‍ വിവരങ്ങള്‍  9074722 390(സുഹൈര്‍ എ), 9847850211 (അനീസ്) നമ്പറില്‍ ലഭിക്കും.

RELATED STORIES

Share it
Top