അപൂര്‍ണമായ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചു; മാപ്പ് പറഞ്ഞ് ഹോക്കി ഫെഡറേഷന്‍ന്യൂഡല്‍ഹി : ലണ്ടനില്‍ വെച്ചു നടന്ന വനിതാ ഹോക്കി ലോകകപ്പ് പ്രചരണത്തില്‍ അപൂര്‍ണമായ ഇന്ത്യന്‍ പതാക സ്ഥാപിച്ച സംഭവത്തില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ മാപ്പ് പറഞ്ഞു.വനിതാ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഹോക്കിയുടെ പ്രചരണത്തിന്റെ ഭാഗമായി ലണ്ടനില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ചിത്രം സ്ഥാപിച്ചിരുന്നു.ഇതില്‍ അശോകചക്രം ഇല്ലാത്ത ദേശീയ പതാകയാണ് പ്രദര്‍ശിപ്പിച്ചത്.സംഭവം വിവാദമായതോടെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ചിത്രം നീക്കം ചെയ്തു.ബോധപൂര്‍വമല്ലാതെ സംഭവിച്ച പിഴവാണിതെന്നും സംഭവത്തില്‍ മാപ്പ് രേഖപ്പെടുത്തുന്നതായും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top