അപലപനീയം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ശക്തമായ ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള സംഘപരിവാര ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അപലപിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവണം. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ ശൈലിയില്‍ വളര്‍ന്നുവരുന്ന സംഘപരിവാര ആക്രമണങ്ങളെ ജനകീയമായും നിയമപരമായും ചെറുക്കേണ്ടത് കേരളത്തിന്റെ സാമൂഹികഭദ്രതയ്ക്ക് അനിവാര്യമാണെന്നും ആദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top