അപമാനിച്ചവര്‍ക്കെതിരേ ക്രിമിനല്‍ നടപടി വേണം: സി ആര്‍ നീലകണ്ഠന്‍

കാലടി: പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് ദലിത് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. ആറുദിവസമായി സര്‍വകലാശാലയ്ക്കു മുന്നില്‍ നിരാഹാരം കിടക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാരാണ് ഭരിക്കുന്നതെന്ന ദാര്‍ഷ്ട്യമാണ് ഈ നടപടികള്‍ക്കു പിന്നിലെന്നും കാംപസുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കുകയാണ് എസ്എഫ്‌ഐക്കാരെന്നും സി ആര്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളുടെ ജീവന്‍വച്ച് പന്താടരുതെന്നും നീലകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top