അപകീര്‍ത്തികരമായ പരാമര്‍ശം: ദിലീപിനെതിരെ നടി പരാതി നല്‍കിയേക്കുംതിരുവനന്തപുരം: ദിലീപിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ നടി പരാതി നല്‍കിയേക്കുമെന്ന് സൂചന. നടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടി സൗഹൃദിത്തിലായിരുന്നുവെന്ന് ചാനല്‍ പരിപാടിക്കിടെ ദിലീപ് പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് ഗോവയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഇതാണ് അപകടത്തിന് കാരണമായത്. നടിയും പള്‍സര്‍ സുനിയും ഒന്നിച്ച് ജോലി ചെയ്തതാണെന്ന് നടനും സംവിധായകനുമായ ലാലാണ് തന്നോട് പറഞ്ഞതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
അതേസമയം, സംഭവത്തില്‍ അന്വേഷണം സംഘത്തിന് മുന്നില്‍ നടി വീണ്ടും മൊഴി നല്‍കി. പള്‍സര്‍ സുനിയുടെ കത്തിന്റെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മൊഴിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

RELATED STORIES

Share it
Top