അപകട സൂചനാ ബോര്‍ഡ് നോക്കുകുത്തിയാവുന്നു

കരൂപ്പടന്ന: സ്‌കൂള്‍ പരിസരത്ത് വേഗതാ പരിധി നിയന്ത്രിച്ചുകൊണ്ട് പുതിയ റോഡിനും സ്‌കൂളിനും ഇടയില്‍ സ്ഥാപിച്ചിട്ടുള്ള അപകട സൂചനാ ബോര്‍ഡ് നോക്കുകുത്തിയാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഏതോ വാഹനമിടിച്ച് മറിഞ്ഞു വീണിരുന്നു.
ശേഷം ഇത് പുനസ്ഥാപിക്കാനുള്ള തുടര്‍ നടപടികള്‍ അധികൃതരുടെ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇപ്പോള്‍ താല്‍ക്കാലികമായി ഉയര്‍ത്തി വെച്ചിട്ടുള്ള ഈ ബോര്‍ഡ് വൃക്ഷ ശിഖരങ്ങള്‍ കൊണ്ട് മൂടപ്പെട്ട നിലയിലാണുള്ളത്. തിരക്കേറിയ തൃശൂര്‍ -കൊടുങ്ങല്ലൂര്‍ പാതയില്‍ ദിനം പ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെ അമിതവേഗത  കരൂപ്പടന്ന പ്രദേശത്ത് അനേകം പേരുടെ  ജീവനെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വേനലവധിക്ക് അമ്മയുടെ വീട്ടിലേക്ക് വന്ന ഒരു ബാലനെ അമിത വേഗത്തില്‍ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ തിരക്കേറുന്ന പാതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കരൂപ്പടന്ന നാട്ടുകൂട്ടം ആവശ്യപ്പെട്ടു.അഹ്മദ് ഫസ്‌ലുള്ള, ഷാഹുല്‍ ഹമീദ്, അല്‍ത്താഫ്.പി.എം, ഷരീഫ്. എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top