അപകട ഭീഷണിയായി തേനിച്ചക്കൂട്

പത്തനംതിട്ട: കലക്ടറേറ്റ് കെട്ടിട സമുച്ചയത്തില്‍ അപകട ഭീക്ഷണി ഉയര്‍ത്തി തേനീച്ച കൂടുകെട്ടി. ചെറിയ ഒരു പ്രകോപനം പോലും വലിയ അപകടത്തിന് വഴിവയ്ക്കുന്ന തരത്തിലാണ് കലക്ടറേറ്റിന്റെ നാലാം നിലയിലുള്ള ഡിഎംഒ കാര്യാലയത്തിന് മുന്നില്‍ അപകടകാരിയായ കാട്ട്‌തേനീച്ചകളുടെ കൂടൊരുങ്ങിയത്.
കാക്കകളോ മറ്റ് പക്ഷികളോ കുടിനെ ആക്രമിച്ചാലോ സാമൂഹ്യ വിരുദ്ധര്‍ മനപ്പുര്‍വ്വം ഇച്ചകളെ പ്രകോപിപ്പിച്ചാലോ വലിയ അപകടത്തിന് കാരണമായേക്കും. ഉദ്യോഗസ്ഥരും സന്ദര്‍ശകരും ഏറെ ഭയത്തോടെയാണ് ഇതുവഴി കടന്ന് പോവുന്നത്.

RELATED STORIES

Share it
Top