അപകടാവസ്ഥയിലുള്ള വൈദ്യുതിലൈനുകള്‍ മാറ്റാന്‍ നടപടിയില്ല

മട്ടന്നൂര്‍: നഗരത്തില്‍ അപകടക്കെണിയുമായി നിലകൊള്ളുന്ന വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ നടപടിയില്ല. ഇരുഭാഗങ്ങളിലും റോഡിനു കുറുകെയുമുള്ള ലൈനുകളാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിലാണ് അപകസാധ്യത ഏറെയും. രണ്ടു ബസ്സുകള്‍ക്ക് പോലും നേരാംവണ്ണം പോകാന്‍ കഴിയാത്ത റോഡിന്റെ  അരികിലെ തൂണുകളില്‍നിന്നുള്ള ലൈനുകളാണ് വലിയ വാഹനങ്ങളിലെയും മറ്റും യാത്രക്കാരെ ഭയപ്പെടുത്തുന്നത്. മട്ടന്നൂര്‍ ജങ്ഷനിലും അവസ്ഥ ഇതുതന്നെ.

RELATED STORIES

Share it
Top