അപകടാവസ്ഥയിലുള്ള ബദിയടുക്ക ബസ് സ്റ്റാന്റ് പൊളിച്ചുനീക്കും

ബദിയടുക്ക: അപകടാവസ്ഥയിലായ ബദിയടുക്ക ടൗണിലെ ബസ് സ്റ്റാന്റ്് പൊളിച്ചു നീക്കാന്‍ നടപടികള്‍ ആരംഭിച്ചു. പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട പരസ്യ ലേലം പത്തിന് ഉച്ചക്ക് രണ്ടിന് മുമ്പായി പഞ്ചായത്ത് ഹാളില്‍ നടക്കും. രണ്ടു ലക്ഷം രൂപയാണ് നിരതദ്രവ്യം നിശ്ചയിച്ചിട്ടുള്ളത്. വര്‍ഷങ്ങളോളമായി കാലപ്പഴക്കം ചെന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരുമ്പുകള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നത് യാത്രക്കാര്‍ക്കും ബസ് സ്റ്റാന്റിലെ കച്ചവടക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരുന്നു. ഇതേ തുടര്‍ന്ന് അപകടം വിളിച്ചോതുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ രണ്ടു വര്‍ഷം മുമ്പ് അധികൃതര്‍ നീക്കം തുടങ്ങുകയും പഞ്ചായത്ത് അധികൃതര്‍ കച്ചവടക്കാരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടി നീളുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് ഇന്റലിജന്‍സ് വിഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടാവസ്ഥയെ കുറിച്ച് സര്‍ക്കാറിലേക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റാന്‍ നീക്കം ആരംഭിച്ചത്.

RELATED STORIES

Share it
Top