അപകടാവസ്ഥയിലായ വൈദ്യുതി തൂണുകള്‍ ഭീഷണിയായി

തരിയോട്: പടിഞ്ഞാറത്തറ ഡാം സൈറ്റിലേക്കുള്ള 11 കെവി ലൈനിന്റെ പോസ്റ്റുകള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാവുന്നു. കാപ്പുവയലില്‍ പഴേടത്ത് സേതുമാധവന്റെ വയലില്‍ എതു നിമിഷവും മറിഞ്ഞുവീഴാറായി നില്‍ക്കുന്ന രണ്ടു വൈദ്യുതി തൂണുകളാണ് ഭീഷണിയാവുന്നത്. മരത്തിന്റെ വൈദ്യുതി കാലുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ചുവടുഭാഗം ദ്രവിച്ചിരിക്കുകയാണ്. ലൈന്‍ കടന്നുപോവുന്ന വയലില്‍ നേന്ത്രവാഴകൃഷിയാണ്.
വൈദ്യുതി ലൈന്‍ വാഴയിലയില്‍ തട്ടി ഇരുനൂറോളം വാഴകളാണ് ഇവിടെ കരിഞ്ഞുണങ്ങി. ശക്തമായ കാറ്റുവീശിയാല്‍ മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് വൈദ്യുതി കാലുകള്‍. വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top