അപകടാവസ്ഥയിലായ ആറളം വില്ലേജ് ഓഫിസ് ടൗണിലേക്ക് മാറ്റുന്നു

ഇരിട്ടി: അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ആറളം വില്ലേജ് ഓഫിസ് ടൗണിലേക്ക് മാറ്റുന്നു. എടൂര്‍  കരിക്കോട്ടക്കരി റോഡ് ജങ്ഷനില്‍ എടൂര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിക്കു പിന്‍വശത്തായാണ് ഇപ്പോള്‍  ആറളം വില്ലേജ് സ്ഥിതി ചെയ്യുന്നത്. 20 മീറ്ററോളം ഉയരത്തില്‍ ചെങ്കുത്തായ കുന്നിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
വയോധികര്‍ ഉള്‍പ്പെടെ ആരുടെയെങ്കിലും കാല്‍ വഴുതിയാല്‍തന്നെ താഴെ റോഡിലേക്ക് വീണാല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്. പള്ളി അധികൃതര്‍ പകരം സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും റവന്യു അധികൃതര്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോയില്ല. എടൂര്‍ ഓട്ടോ സ്റ്റാന്റിനു സമീപത്തേക്കാണ് വാടകയ്ക്കു വില്ലേജ് ഓഫിസ് മാറി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ പ്രവര്‍ത്തനം മാറും.

RELATED STORIES

Share it
Top