അപകടമുഖത്ത് സേവന സന്നദ്ധരായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

കായംകുളം: ഒഎന്‍കെ ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്  പോലിസിനും ഫയര്‍ഫോഴ്‌സിനുമൊപ്പം സേവന സന്നദ്ധരായി എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം അംഗങ്ങളും.
അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയും ഇടിച്ച ലോറി റോഡില്‍ നിന്ന് മാറ്റി സുരക്ഷിതസ്ഥാനത്തേക്ക്  മാറ്റുന്നതിനും ഗതാഗതനിയന്ത്രണത്തിന് പോലിസിനെ സഹായിക്കുന്നതിനും ആശുപത്രിയില്‍ പരുക്കേറ്റവരെ  സഹായിക്കുന്നതിനും എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ രംഗത്തുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കരീലക്കുളങ്ങരയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം മാതൃകാപരവും ഏറെ അഭിനന്ദാര്‍ഹമായിരുന്നു. നാട്ടില്‍ സംഭവിക്കുന്ന അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാദികള്‍  പോലുള്ള അത്യാഹിത സന്ദര്‍ഭങ്ങളില്‍   അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും അവശ്യമായ സേവനം ലഭ്യമാക്കുന്നതിനും  വേണ്ട പരിശീലനം സമൂഹത്തിന് നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ്  എമര്‍ജന്‍സി റെസ്‌പോണ്‍സ് ടിം(ഇആര്‍ടി).
അടിയന്തര പ്രതികരണം, സന്നദ്ധ സേവനം, ബോധവല്‍ക്കരണം, ദുരന്തനിവാരണം, അടിയന്തര രക്ഷാപ്രവര്‍ത്തനം, റോഡ് സുരക്ഷ, അരോഗ്യ പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംഘടനയുടെ പ്രധാന പ്രവര്‍ത്തന മേഖലകളാണ്.

RELATED STORIES

Share it
Top