അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ പിഎഫ് ക്ലോഷര്‍ തുക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ഭാര്യ

കോഴിക്കോട്: വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന് ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടേണ്ടതായ പിഎഫ് ക്ലോഷര്‍ തുക അതേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൊടുക്കാതെ വൗച്ചറില്‍ ഒപ്പിട്ട് തട്ടിപ്പ് നടത്തിയതായി പരാതി.
കിഴക്കെ നടക്കാവ്  പൂണാടത്ത് പറമ്പ് പി ഐ പുഷ്പ വേണിയാണ് ഇത് സംബന്ധിച്ച് ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് പി ഐ  പുഷ്പവേണിയുടെ ഭര്‍ത്താവ് തിമോത്തി സദാനന്ദന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നത്.
ആ സമയം തിമോത്തി സദാനന്ദന്‍ ആരോഗ്യ വകുപ്പ് പരീശീലന കേന്ദ്രത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി ജോലി നോക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടായിരുന്നു ഇയാള്‍ക്ക്. ഈ കാലയളവിലെ പി എഫ്  ക്ലോഷര്‍ തുക ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരം വരും. ഈ തുകയാണ് കിട്ടിയില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്.
ഈ തുകക്ക് പകരം ആറായിരം രൂപയാണ് ആരോഗ്യ വകുപ്പ് ഓഫീസില്‍ നിന്നും നല്‍കിയത് എന്നും പരാതിയില്‍ ഉണ്ട്. ആറായിരം കൊടുത്ത് ഒരു ലക്ഷത്തി ഇരുപത്തിമൂവ്വായിരം രൂപയുടെ വൗച്ചറില്‍ ഒപ്പിടിപ്പിക്കുകായിരുന്നത്രേ. പിന്നീട്  പിഎഫ് ക്ലോഷര്‍  തുക ആറായിരമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ആരോഗ്യ വകുപ്പില്‍ ബന്ധപ്പെടുകയായിരുന്നു.
അപ്പോഴാണ് തുക മുഴുവനും കൈപറ്റിയതായും അതിനുള്ള എല്ലാ വൗച്ചറുകളിലും ഒപ്പിടിച്ചതായും പുഷ്പ വേണി മനസ്സിലാക്കുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ട പുഷ്പ വേണി ഉടനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണം നടന്നെങ്കിലും പുഷ്പ വേണിയ്ക്ക് യാതൊരു നീതിയും ലഭിച്ചില്ല.
പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലും വകുപ്പ് അധികൃതര്‍ ഇവര്‍ക്ക് നല്‍കിയില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ  സംഭവം എതെങ്കിലും  അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിച്ച് സത്യാവസ്ഥ പുറത്ത്‌കൊണ്ട് വരണമെന്ന് പറയുന്നുണ്ട്.
ഇതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വെയ്ക്കുകയാണ് ചെയ്തത്്. ചേവായൂര്‍ പോലീസില#ാണ് പുഷ്പവേണി പേരെടുത്ത€് പറഞ്ഞ് പരാതി നല്‍€കിയത്. വീട്ടില്‍ വന്നും പല കടലാസുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒപ്പിടിച്ചതായി ഇവര്‍ പറയുന്നു. പുഷ്പ വേണിയും മകനുമാണ് പൂണാടത്ത് പറമ്പിലെ വീട്ടില്‍ താമസിക്കുന്നത്. രണ്ട് പേരും പല തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവരാണ്.

RELATED STORIES

Share it
Top