അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 3 കോടി രൂപ നഷ്ടപരിഹാരം

ദുബയ്: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശി ഇസ്രാര്‍ ഇഖ്‌റാമുദ്ദീന് (23) മൂന്ന് കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് സിവില്‍ കോടതി വിധിച്ചു. ഉമ്മുല്‍ ഖുവൈനിലെ ഫലാജ് അല്‍ മുഅല്ല എന്ന പ്രദേശത്ത് വെച്ച് സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചത് കൊണ്ടാണ് ഈ അപകടം ഉണ്ടായതെന്നും ഫെഡറല്‍ ശിക്ഷാ നിയമവും ഫെഡറല്‍ നിയമ പ്രകാരവും കണ്ടെത്തിയെങ്കിലും പ്രതിയെ ആയിരം ദിര്‍ഹം പിഴ അടപ്പിച്ച് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് നിയമ പ്രതിനിധിയായ സലാം പാപ്പിനിശ്ശേരി വഴി അഡ്വ. അലി ഇബ്രാഹിം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ ശക്തിയും സംസാര ശേഷിയും നഷ്ടപ്പെട്ട കാര്യങ്ങളും പരസഹായം ഇല്ലാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.RELATED STORIES

Share it
Top