അപകടത്തില്‍പ്പെട്ടവരെ സഹായിക്കേണ്ടത്  മതം നോക്കിയല്ല: മാമുക്കോയ

തലശ്ശേരി: വര്‍ഗീയ സമീപനങ്ങളുമായി പുതുതലമുറ സന്ധി ചെയ്യരുതെന്നും അപകടത്തില്‍പ്പെട്ടവരെ സഹായിക്കേണ്ടത് മതം നോക്കിയല്ലെന്നും സിനിമാതാരം മാമുക്കോയ. തലശ്ശേരി എംഇഎസ് ബാവ സീന ിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് സഘടിപ്പിച്ച സംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവുകള്‍ തലമുറയ്ക്ക് കൈമാറുന്നത് സല്‍കര്‍മമാണെന്നും സംസ്‌കാരിക ബേ ാധ്യമുള്ളവരെയാണ് ലോകത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ഷഹീദ് അധ്യക്ഷത വഹിച്ചു. അഡ്വ. എ വി എ ം നസീര്‍, അഡ്വ. പി വി സൈനുദ്ദീന്‍, പ്രില്‍സിപല്‍ സനിഷ ടി മാത്യു, എം അനസ് സംസാരിച്ചു.

RELATED STORIES

Share it
Top