അപകടങ്ങള്‍ പതിവ്: മുക്കം-ഓമശ്ശേരി റോഡില്‍ പൊതുമരാമത്ത് പരിശോധന

മുക്കം: മുക്കം-ഓമശ്ശേരി റോഡില്‍ അപകടങ്ങള്‍ പതിവായ മുത്തേരി വളവില്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് അധികൃതര്‍ പരിശോധന നടത്തി. പരിശോധനയെ തുടര്‍ന്ന് വിശദമായ ഡിപിആര്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ ധാരണയായി. റോഡിന്റെ വളവ് നിവര്‍ത്തി വീതി കൂട്ടുവാനും ആവശ്യമായ സ്ഥലത്ത് ഡ്രൈനേജ് സൗകര്യം ഒരുക്കുവാനും ഡിവൈഡറുകളും സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനും പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദിഷ്ട സ്ഥലത്തുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അടുത്ത കാലത്തായി ഇവിടെ നടന്ന വ്യത്യസ്ത അപകടങ്ങളിലായ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിശോധനാ സംഘത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ പി ബ്രിജേഷ്, പിഡബ്ലിയുഡി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബിനു, അസിസ്റ്റന്റ് എഞ്ചിനിയര്‍ സോമന്‍, ഓവര്‍സിയര്‍ ഇ കെ ശിവദാസന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top