അപകടക്കെണിയൊരുക്കി നഗരത്തിലെ ഓവുചാലുകള്‍

മട്ടന്നൂര്‍: നഗരത്തിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളിലും അപകടക്കെണിയൊരുക്കുന്ന ഓവുചാലുകള്‍ ജനത്തെ ആശങ്കയിലാഴ്ത്തുന്നു. റോഡിന്റെ ഇരുഭാഗങ്ങളിലെയും സ്ലാബില്ലത്തതും തകര്‍ന്നതുമായ ഓവുചാലാണ്  യാത്രക്കാര്‍ക്കും മറ്റും വന്‍ പ്രയാസമുണ്ടാക്കുന്നത്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ നടന്നുപോവുന്ന വഴികളില്‍ വന്‍ അപകടമാണ് പതിങ്ങിയിരിക്കുന്നത്.
വലിയ വാഹനങ്ങളും മറ്റും കയറിയാണ് ചില സ്ലാബുകള്‍ തകര്‍ന്നത്. റോഡ് നിര്‍മാണത്തിനൊപ്പം തന്നെ അഴുക്കുചാല്‍ സ്ഥാപിച്ച് സ്ലാബിടണമെന്നിരിക്കെ മിക്ക സ്ഥലങ്ങളിലും സ്ലാബിടാത്തതു മൂലം അപകടം പതിയിരിക്കുകയാണ്.
മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ വീതി കുറഞ്ഞ ഭാഗങ്ങളിലെ രണ്ടു ബസ്സുകള്‍ക്ക് പോലും നേരാംവണ്ണം പോവാന്‍ കഴിയാത്ത റോഡരികിലെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. മാത്രമല്ല, സ്ലാബ് തകര്‍ന്ന് ഓവുചാലില്‍ വീണതോടെ വെള്ളം കുത്തിയൊലിച്ചും മാലിന്യം നിറഞ്ഞും പരിസരത്താകെ പരക്കുകയും ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top