അപകടക്കെണിയൊരുക്കി കെഎസ്ഇബിയുടെ ഫ്യൂസ് കാരിയര്‍

തിരൂരങ്ങാടി: അപകടക്കെണിയൊരുക്കി കെഎസ്ഇബിയുടെ ഫ്യൂസ് കാരിയര്‍. ചെമ്മാട് തൃക്കുളം സ്‌കൂളിന് സമീപവും സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപവുമായി യാതൊരു സുരക്ഷയും ഇല്ലാതെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസ് കാരിയര്‍ തുറന്നിട്ടിരിക്കുന്നത്. ചുറ്റുഭാഗം വേലിയോ മറ്റു സുരക്ഷയോ ഇല്ല.
ചെമ്മാട് സെക്്ഷന്‍ ഓഫിസിന് കീഴിലാണിത്. തൃക്കുളം സ്‌കൂളിലേക്ക് ദിവസേന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നടന്നുപോവുന്നത് ഇതിന് സമീപത്തുകൂടിയാണ്. ഏത് സമയത്തും വന്‍ അപകടം പ്രതീക്ഷിക്കാം. തൃക്കുളം ക്ഷേത്രത്തിന് സമീപമുള്ള ട്രാന്‍സ്‌ഫോമറിന്റ അവസ്ഥയും ഇതുതന്നെയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കാന്‍ കക്കാട് കരിമ്പില്‍ സ്വദേശി കെ എം അബ്ദുല്‍ഗഫൂര്‍ കെഎസ്ഇബിയുടെ പരാതി പരിഹാര കേന്ദ്രമായ വാട്‌സ്ആപ്പിലൂടെ പരാതി നല്‍കി.

RELATED STORIES

Share it
Top