അപകടം : ദേശീയപാത കുരുതിക്കളമാവുന്നുചേളാരി: ദേശീയപാതയില്‍ ഇടിമുഴിക്കല്‍ മുതല്‍ കക്കാട് വരെ  അപകടം തുടര്‍കഥയാവുന്നു. ദിവസങ്ങള്‍ക്കകം പൊലിഞ്ഞത്  എട്ടുമനുഷ്യജീവനുക ള്‍. പരിക്കേറ്റവര്‍ നിരവധി. ഇന്നലെ കക്കാടിനടുത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അരീതോടില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച്  വെള്ളിയാഴ്ച്ച ഒരാള്‍ മരിച്ചിരുന്നു. തലപ്പാറക്കടുത് ബസ്സും കാറും കൂട്ടിയിടിച്ച്  തലപ്പാറസ്വദേശി മൊയ്തീന്‍ മരിച്ചിരുന്നു. തിങ്കളാഴ്ച്ച ഇടിമുഴിക്കലിനടുത്ത് ദേശീയപാതയില്‍ബ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കാടപ്പടിസ്വദേശി ആയിശ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇടിമുഴിക്കലില്‍വാഹനമിടിച്ച് വ്യാപാരിമരിച്ചിരുന്നു.ചേളാരിയില്‍ കെഎസ്ആര്‍ടിസിബസ്സും കാറും കൂട്ടിയിടിച്ച് കഴിഞ്ഞദിവസം  തൃശൂര്‍ സ്വദേശികളായ  രണ്ട്‌സ്ത്രീകള്‍ മരിച്ചിരുന്നു.  നിയമങ്ങള്‍ പലരും കാറ്റില്‍പറത്തുന്നു.  അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടത്തിന് കാരണമാവുന്നത്.

RELATED STORIES

Share it
Top