അപകടം തുടര്‍ക്കഥ: കനാല്‍ പാലം നവീകരിക്കാന്‍ നടപടിയായില്ല

ചിറ്റൂര്‍: അപകടം തുടര്‍ക്കഥയായ മീനാക്ഷിപുരംവഴിയുള്ള അന്തര്‍സംസ്ഥാന പാതയിലെ കനാല്‍പ്പാലങ്ങള്‍ നവീകരിക്കാന്‍ നടപടിയായില്ല.
പൊള്ളാച്ചിപാലക്കാട്  പാതയിലെ കനാല്‍പ്പാലങ്ങളാണ് അപകടക്കെണിയൊരുക്കി കിടക്കുന്നത്. പാട്ടികുളം ഭാഗത്ത് 100 മീറ്ററിനുള്ളിലുള്ള മൂന്ന് കനാല്‍പ്പാലങ്ങളിലെയും കൈവരികള്‍  തകര്‍ന്നുകിടക്കയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലങ്ങളുടെ കൈവരികള്‍ നിര്‍മിക്കാനോ പാലങ്ങളുടെ വീതികൂട്ടാനോ ഇപ്പോഴും അധികൃതര്‍ മടിക്കുകയാണ്.
കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെ എസ ടി പി.) വഴി 2012ലാണ് റോഡ് വീതികൂട്ടിയത്.
റോഡ് വീതികൂട്ടിയതോടെ പാട്ടികുളത്തെ രണ്ട്  രണ്ട് പാലങ്ങളുടെയും കിഴക്കേക്കാട് പാലത്തിന്റെയും കൈവരികള്‍ റോഡിനൊപ്പമായി. ഇതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ സ്ഥലംപോയെന്ന് മാത്രമല്ല, റോഡിലെ  വളവുതിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ കൈവരിയിലിടിച്ച് അപകടങ്ങളുണ്ടാകുന്നതും പതിവായി.
കഴിഞ്ഞ ആറുമാസത്തിനിടെ പാട്ടികുളംപാലത്തിന്റെ ഭാഗത്തുമാത്രം പത്തിലധികം  അപകടമുണ്ടായിട്ടുണ്ടെന്ന് മീനാക്ഷിപുരംപോലീസ് പറഞ്ഞു. കഴിഞ്ഞമാസം 12ന് കന്നിമാരി പള്ളിമൊക്കില്‍ 15 മിനിറ്റിനിടെ രണ്ട് ലോറികളാണ് അപടകത്തില്‍പ്പെട്ടത്.
വിടവുള്ളഭാഗത്ത് സ്ഥാപിച്ചിട്ടുള്ള വീപ്പകളും അപകടസാധ്യത കൂട്ടുന്നുണ്ട്. രാത്രിയില്‍ പ്രദേശത്ത് മതിയായ വെളിച്ചമില്ല. പാട്ടികുളംഭാഗത്തെ റോഡിന്റെ വളവ്  നികത്തണമെന്ന ആവശ്യം ശക്തമാണ്. പാട്ടികുളംഭാഗത്ത് റോഡിന്റെ വളവ് നികത്താനും കനാല്‍പ്പാലത്തിന് പുതിയ കൈവരി നിര്‍മിക്കാനും 15ലക്ഷം രൂപയുടെ അനുമതിയായിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍  പണി തുടങ്ങും. പാലങ്ങളുടെ വീതികൂട്ടാന്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിനയച്ചിട്ടുണ്ട്. നടപടി ആകുന്നേയുള്ളൂ.

RELATED STORIES

Share it
Top